കെജിഎംസിടിഎ കടുത്ത പ്രതിഷേധത്തിൽ

തിരുവനന്തപുരം : തലസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ ന്യൂറോളജി വിഭാഗം മേധാവി 
ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ചതിൽ കടുത്ത എതിർപ്പുമായി കെജിഎംസിടിഎ. തിരുവനന്തപുരം യൂണിറ്റിന്റെ  ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഡിഎംഇ, സൂപ്രണ്ട്, പ്രിന്‍സിപ്പൽ എന്നിവരെ ഒഴിവാക്കി. ഈ വിഷയത്തിൽ ഡോക്ടർമാർക്കിടയിലും
കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. 
തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല, ലോകം മുഴുവൻ കള്ളനായി ചിത്രീകരിച്ചു. ആര്‍ക്കെതിരെയും ഒരു പരാതിയുമായും മുന്നോട്ടില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു. 
'വർഷങ്ങളായി അറിയാവുന്ന സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല'; രോഗികളുടെ കാര്യമായതിനാൽ ആരെയും ശത്രുപക്ഷത്ത്  നിർത്തി പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  

Post a Comment

0 Comments