എയർ ഇന്ത്യ വിമാനത്തിനു ചെന്നൈയിൽ അടിയന്തര ലാൻഡിങ്


>>>> ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു വിമാനം; ഒഴിവായത് വൻ ദുരന്തം. അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി
ചെന്നൈ : റഡാറുമായുള്ള ബന്ധത്തിൽ തകരാർ ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം - ന്യൂഡൽഹി എയർ ഇന്ത്യാ വിമാനത്തിന് ചെന്നൈയിൽ അടയിന്തര ലാൻഡിങ്. എഐസിസി സംഘടനാ ജന.സെക്രട്ടറിയും പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ കെ.സി.വേണുഗോപാൽ, മറ്റു 4 എംപിമാർ, ചീഫ് സെക്രട്ടറി എ.ജയതിലക് ഉൾപ്പെടെ 160 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. എഐ 2455 വിമാനമാണ് ചെന്നൈയിൽ എമർജൻസി ലാൻഡിങ് നടത്തിയത്. രാത്രി 7.10 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം 7.45 നാണ് പുറപ്പെട്ടത് പറന്നുയർന്ന് പതിനഞ്ചാമത്തെ മിനിട്ടിൽ റഡാറുമായുള്ള ബന്ധം തകരാറിലായതായും വിമാനം ചെന്നൈയിലേക്ക-തിരിച്ചു വിട്ടതായും ഒരു മണിക്കൂറിനുള്ളിൽ ലാൻഡ് ചെയ്യുമന്നും പൈലറ്റ് അറിയിച്ചു. ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കത്തിച്ചു തീർത്ത് ലാൻഡ് ചെയ്യാൻ ഒരുങ്ങവേ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. പൈലറ്റിൻ്റെ കൃത്യമായ ഇടപെടലാണു ഇവിടെ വൻ ദുരന്തം ഒഴിവാക്കിയത് കെ.സി.വേണുഗോപാലിനെ കൂടാതെ കെ.രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, റോബർട്ട് ബ്രൂസ് (തിരുന്നൽവേലി) എന്നീ എംപിമാരും വിമാനത്തിൽ ഉണ്ടായിരുന്നു. അടിയന്തര ലാൻഡിങ്ങിൽ ഗുരുതതരമാ സുരക്ഷാ വീഴ്ച ഉണ്ടായെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് കെ.സി.വേണുഗോപാൽ എംപ ആവശ്യപ്പെട്ടു. വലിയ ദുരന്തത്തിൽ നിന്നാണു രക്ഷപ്പെട്ടതെന്ന് അടൂർ പ്രകാശ് പറഞ്ഞപ്പോൾ സമയോചിത ഇടപെടൽ നടത്തിയ പൈലറ്റിനെ കൊടിക്കുന്നിൽ അഭിനന്ദിച്ചു.

Post a Comment

0 Comments