അതിരമ്പുഴക്കാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതൻ


കോട്ടയം :  അതിരമ്പുഴ മേഖലയെ ഉറക്കം കെടുത്തി മാരകായുധം കയ്യിലേന്തിയ അജ്ഞാതൻ.
രാത്രി മാരകായുധവുമായി ഒരു വീടിന് മുമ്പിലൂടെ കറങ്ങി നടക്കുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ദൃശ്യങ്ങൾ പുറത്തായതോടെ  അതിരമ്പുഴക്കാർ ഭീതിയിലാണ്. നാൽപാത്തിമല സെന്റ് തോമസ് പള്ളിയുടെ സമീപമുള്ള വീട്ടിലെ സിസിടിവിയിലാണ് കൊടുവാൾ കയ്യിലേന്തി നടക്കുന്ന പുരുഷന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. അതിരമ്പുഴയിലും പരിസര പ്രദേശത്തും കഴിഞ്ഞ കാലവർഷക്കാലത്തും മോഷ്ടാക്കൾ പരിഭ്രാന്തി പരത്തിയിരുന്നു. പുലർച്ചെ ഒന്നരയോടെയുള്ള ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. 
ദൃശ്യത്തിലുള്ളയാൾ തലയും മുഖവും തുണി ഉപയോഗിച്ചു മറച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടുമാണ് വേഷം. വീട്ടുമുറ്റത്തെത്തിയ അജ്ഞാതൻ പരിസരത്ത് അൽപനേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോഷണമാണോ ആരെയെങ്കിലും അപായപ്പെടുത്തുകയാണോ ലക്ഷ്യമെന്നതിൽ‌ വ്യക്തതയില്ല. വീട്ടുടമ പൊലീസിൽ പരാതി നൽകി.

Post a Comment

0 Comments