തേങ്ങ വില വീണു

കോഴിക്കോട് : കുത്തനെ കുതിച്ചുയർന്ന പച്ചനാളികേര വില താഴോട്ട് കൂപ്പുകുത്തുന്നു. കഴിഞ്ഞ ആഴ്ച്‌ വിപണിയിൽ പച്ചത്തേങ്ങയുടെ വില 80 രൂപ വരെ എത്തിയിരുന്നു. എന്നാൽ അതിനു ശേഷം നാളികേരത്തിന്റെ വില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 60 രൂപയിൽ നിന്നും താഴ്ന്ന് 57 - 55 നിലവാരത്തിൽ എത്തി. കഴിഞ്ഞ ഒരു ദിവസം മാത്രം 7 രൂപയുടെ കുറവുണ്ടായി. രാവിലെ 62 രൂപയ്ക്ക് ചില്ലറ വിൽപന നടത്തിയ നാളികേരത്തിനു വൈകിട്ടോടെ 55 രൂപയായി കുറഞ്ഞു. കൊപ്ര വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയൽ സംസ്‌ഥാനങ്ങളിൽ തേങ്ങയുടെ ഉൽപാദനം വർധിച്ചതും വെളിച്ചെണ്ണയുടെ ഡിമാൻഡ് കുറഞ്ഞതും നാളികേരത്തിനു കേരളത്തിൽ തിരിച്ചടിയായി. വെള്ളിച്ചെണ്ണ വില എല്ലാ പരിധിയും ലംഘിച്ച് കുതിച്ചതോടെ ആളുകൾ മറ്റു ഭക്ഷ്യ എണ്ണകൾ കൂടുതലായി വാങ്ങിയത് വിപണിയിൽ പ്രതിഫലിച്ചു. ഓണം അടുക്കുമ്പോൾ നാളികേര വില 50 ൽ എത്തുമെന്നാണ് സൂചനകൾ. 30 രൂപ നിലവാരത്തിൽ കാലങ്ങളോം തുടർന്ന നാളികേര വിലയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ക്രമാതിതമായി ഉയർന്നത്.

Post a Comment

0 Comments