ക്വിറ്റ് ബിജെപി, ക്വിറ്റ് മോദി മുദ്രാവാക്യങ്ങൾ ഉയരണം: വിദ്യാ ബാലകൃഷ്ണൻ
ബാലുശ്ശേരി : ക്വിറ്റ് ബിജെപി, ക്വിറ്റ് മോദി മുദ്രാവാക്യങ്ങൾ ഉയർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അവർ. ഭരണഘടന പൗരൻമാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ കട്ടെടുത്തും വ്യാജമായി സൃഷ്‌ടിച്ചും രാജ്യത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും അധികാരം കവർച്ച ചെയ്ത‌് എടുത്തവരോട് കോൺഗ്രസ് സന്ധിയില്ലാത്ത സമരമാണ് തുടങ്ങിയിരിക്കുന്നത്. ബിജെപിയുടെ അധികാരത്തിലേക്കുള്ള വഴികൾ എല്ലാവർക്കും മനസ്സിലായെന്നും വ്യാജ വോട്ടർപട്ടികകൾ വ്യാപകമായി സൃഷ്‌ടിച്ച് ജനാധിപത്യ പ്രക്രിയയെ തകർക്കുന്നത് തടയാൻ പൗരൻമാർക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കെ.എം.ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്‌ഥാനഭാരവാഹികളായ എം.പി.ബബിൻരാജ്, വൈശാഖ് കണ്ണോറ, വി.ടി.നിഹാൽ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് വി.ബി.വിജീഷ്, വി സി.വിജയൻ, അഭിജിത്ത് ഉണ്ണികുളം, അഭിന കുന്നോത്ത്. പ്രത്യുഷ് ഒതയോത്ത്, ഷാദി ഷബീബ്, ജറിൽ ബോസ്, ജിനീഷ് ലാൽ മുല്ലാശ്ശേരി, ഫസൽ പാലങ്ങാട്, റനീഫ് മുണ്ടോത്ത്, സഹൽ കോക്കല്ലൂർ, അഭിനവ് കാപ്പാട് എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം വിവിധ പരിപാടികളോടെ വിപുലമായി ജില്ലയിൽ ആചരിച്ചു. മണ്ഡലം തലങ്ങളിൽ പതാക ഉയർത്തി പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു.
Post a Comment
0 Comments