ഷാഫി പറമ്പിലിനെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട് : ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.ദുൽഖിഫിലിനെ കാർ തടഞ്ഞു ഡിവൈഎഫ്ഐ ആക്രമിച്ചതിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം നടത്തിയ ഡിവൈഎഫ്ഐക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ സമരാഭാസം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ് ആർ.ഷഹിൻ പറഞ്ഞു.
സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഭാസം എന്തിൻ്റെ പേരിലാണെന്നു പോലും വ്യക്‌തമാക്കാൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും പെൺവേട്ടക്കാരെ സംരക്ഷിക്കുന്നതിലുള്ള ജാള്യത മറച്ചുപിടിക്കാനാണ് ഡിവൈഎഫ്‌ഐ ബോധപൂർവം ആക്രമണങ്ങൾ അഴിച്ചുവിട്ട് ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള ഒരു സമരത്തെയും യൂത്ത് കോൺഗ്രസ് തള്ളിപ്പറയില്ലെന്നും എന്നാൽ അതിൻ്റെ പേരിൽ ആക്രമണങ്ങൾക്ക് ശ്രമിച്ചാൽ കൈയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും ആർ.ഷഹിൻ പറഞ്ഞു.പ്രതിഷേധത്തിന് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ, സംസ്ഥാന ഭാരവാഹികളായ വൈശാൽ കല്ലാട്ട്, വി ടി നിഹാൽ,കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി സനൂജ് കുരുവട്ടൂർ, ജില്ലാ ഭാരവാഹികളായ എം.ഷിബു, ജിനീഷ് ലാൽ മുല്ലാശ്ശേരി, ജ്യോതി ജി. നായർ, പി.എം.ആഷിഖ്,ഷാദി ഷബീബ്, അഭിന കുന്നോത്ത്, ഋഷികേശ് അമ്പലപ്പടി,ആദിൽ ചെലവൂർ, അസംബ്ലി പ്രസിഡന്റുമാരായ അസീസ് മാവൂർ, പി പി റമീസ്,കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫുഅദ് സനിൻ,സഹൽ കോക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments