താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം

കോഴിക്കോട് : 
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കാൻ തീരുമാനം. ഒറ്റ വരിയിൽ ആയിരിക്കും ഗതാഗതം അനുവദിക്കുക. ഭാരവാഹനങ്ങൾക്ക് നിയന്ത്രണം തുടരും.
കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്  അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതല്‍ മണ്ണും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. കുറ്റ്യാടി ചുരത്തിൽ ഇന്ന് കനത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. 

Post a Comment

0 Comments