അത്താണി: സേവന നിറവിൽ ഇരുപതാം വാർഷികം പുരോഗമിക്കുന്നു
നരിക്കുനി : രണ്ട് പതിറ്റാണ്ടു നീണ്ട സേവന നിറവിൽ അത്താണി സാന്ത്വന പരിചരണ കേന്ദ്രത്തിൽ വാർഷിക സമ്മേളനം തുടങ്ങി അത്താണി നാടിനു നൽകുന്ന സേവനവും സഹായവും മാതൃകയാണെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അത്താണി ഹാർമണി വില്ലേജിലേക്കുള്ള റോഡിന് എംപി ഫണ്ടിൽ നിന്നു 10 ലക്ഷം അനുവദിക്കുമെന്നും അത്താണി പകരുന്ന സാന്ത്വനം തുടരാൻ സമൂഹം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത്താണിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു ഇരുപതാം വാർഷികത്തിൻ്റെ സ്‌മരണയിൽ 10 ഏക്കറിൽ പുതിയ ക്യാംപസ് ഒരുക്കാൻ ലക്ഷ്യമിടുന്നുണ്ട്. അത്താണി
ജന സെക്രട്ടറി വി പി അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുനിൽകുമാർ തേനാറുകണ്ടി സി.എം.ഷാജി, പി.പി.നൗഷീർ, സി.കെ സാജിദത്ത്, കൃഷ്‌ണവേണി മാണിക്കോത്ത്, പഞ്ചായത്തംഗം സിറാജ് ചെറുവലത്ത്, സൂര്യ ഗഫൂർ, ജൗഹർ പൂമംഗലം, യു.അബ്‌ദുൽ ബഷീർ, സി അബ്‌ദുൽ മജീദ്, ഒ. ജിഷാദ് എന്നിവർ പ്രസംഗിച്ചു ന്യൂസ് ബുള്ളറ്റിൻ പ്രകാശനം
സന്ദർശന ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രോഗങ്ങളും ഒറ്റപ്പെടലുകളും കാരണം ദുരിതത്തിലായിരുന്ന 55 പേർ ഇപ്പോൾ അത്താണിയിൽ കഴിയുന്നുണ്ട്. കൂടാതെ 750 രോഗികൾക്ക് നരിക്കുനി മടവൂർ, കാക്കൂർ, ചേളന്നൂർ, കിഴക്കോത്ത്, നന്മണ്ട, കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലായി പാലിയേറ്റിവ് കെയർ സന്നദ്ധ സേവനവും നൽകുന്നു. മറ്റു സേവന പദ്ധതികളും ഇതോടൊപ്പം അത്താണി നടത്തിവരുന്നു.
വാർഷിക സന്ദർശന ഉദ്ഘാടന സമ്മേളനത്തിൽ സുലൈമാൻ കാരാടൻ അധ്യക്ഷത വഹിച്ചു എംഎൽഎമാരായ പി.ടി.എ.റഹീം, അഹമ്മദ് ദേവർകോവിൽ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമ്യതാനന്ദപുരി, ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ, ഷംസുദ്ദീൻ മേലേപ്പാട്ട്, നവാസ് പൂനൂർ, എം.എ.റസാഖ്, ഐ. പി. രാജേഷ്, ഡോ.വി ഒ.ടി.അബ്‌ദുറഹിമാൻ, സി.പി.ലൈല, നർഗീസ് ബീഗം, നൗഷാദ് നരിക്കുനി തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment
0 Comments