കോഴിക്കേട് : പനി ബാധിച്ച് ചികിത്സയിലിരിക്കെ നാലാം ക്ളാസ് വിദ്യാർഥി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം കാരണമെന്ന് പരിശോധനാ ഫലം. കോരങ്ങാട് എൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയയാണ് (9) കഴിഞ്ഞ ദിവസം മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗുരുതരാവസ്‌ഥയിൽ ആയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അനയയെ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണു അമീബിക് മസ്തിഷ്ക ജ്വരം സ്‌ഥിരീകരിച്ചത്. അനയയുടെ രണ്ട് സഹോദരങ്ങൾ പനി ബാധിച്ച് ചികിത്സയിലാണ്.
Post a Comment
0 Comments