ത്രിവർണ സ്വാഭിമാൻ റാലി


ബാലുശ്ശേരി : ബിജെപി ബാലുശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ  ദിനാഘോഷങ്ങളുടെ ഭാഗമായി ബാലുശ്ശേരിയിൽ  ത്രിവർണ സ്വാഭിമാൻ റാലി നടത്തി. ബിജെപി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസ്  മണ്ഡലം പ്രസിഡണ്ട്‌ ഷൈനി ജോഷിയ്ക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡന്റ് എം.സി.ശശിന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി.സതീഷ്, ജില്ലാ സെക്രട്ടറി ആർ.എം.കുമാരൻ, ടി.കെ.റീന, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം, മോഹനൻ പുത്തൂർവട്ടം, രവി കേളോത്ത് , ബിന്ദു, ഷൈജു, ബീന കാട്ടുപറമ്പത്ത്, കെ.വി ബാലൻ, ഷിനോദ്, അജിത് തുടങ്ങിയവർ നേതൃത്വം നൽകി. ബാലുശ്ശേരി മുക്കിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻ്റ്  പരിസരത്ത് സമാപിച്ചു.

Post a Comment

0 Comments