ടി.ഗണേഷ് ബാബുവിന് നാടിൻ്റെ അന്ത്യാഞ്ജലി
സർവ്വകക്ഷി അനുശോചന യോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ സംസാരിക്കുന്നു.
ഉള്ളിയേരി : എപ്പോഴും കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയ പൊതു പ്രവർത്തന രംഗത്തെ ജനകീയ മുഖം ടി.ഗണേഷ് ബാബുവിനു വേദനയോടെ നാട് വിട ചൊല്ലി.
ഗണേഷ് ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ എത്തിയിരുന്നു.
അധികാര കേന്ദ്രങ്ങളുമായി തനിക്കുള്ള ബന്ധങ്ങൾ ഉപയോഗിച്ച് നാട്ടിലെ ജനങ്ങൾക്കും രോഗികൾക്കും കാരുണ്യം എത്തിക്കുന്നതിനു നിരന്തരം പ്രവർത്തിച്ച കോൺഗ്രസ് നേതാവായിരുന്നു ഗണേഷ് ബാബു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി രുന്ന സമയത്ത് ജില്ലയിലെ നി രാലംബരായ നൂറിലധികം കുടും ബങ്ങൾക്ക് ധന സഹായം എത്തിക്കുന്നതിൽ കഠിനപ്രയ ത്നം നടത്തിയിരുന്നു റിട്ട. അധ്യാ പകൻ കൂടിയായ ഗണേഷ് ബാബു.
ഉമ്മൻ ചാണ്ടിയുടെ ദുരിതാശ്വാസ ഫണ്ട് ഏറ്റവുമധികം ആളുകൾക്ക് ലഭ്യമാക്കിയ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം.
നാടിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കുന്നതിലും പൊതു സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിലും ഇദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഉള്ളിയേരിയിൽ കെഎസ്എഫ്ഇ ശാഖ, എസ്ബിഐ ശാഖ എന്നിവ എത്തിക്കുന്നതിനും ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനു കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ലഭ്യമാ ക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
കോൺഗ്രസ് ജില്ല കമ്മിറ്റി ട്രഷറർ ആയിരുന്ന ടീനേജ് ബാബു ഉള്ളിയേരി പഞ്ചായത്ത് അംഗവുമായിരുന്നു.
എലത്തൂർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, കെഎസ്‌യു ജില്ലാ - താലൂക്ക് പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, കണയങ്കോട് കയർ വ്യവസായ സഹകരണ സംഘം ഡയറക്ടർ, കന്നൂര് ജവാഹർ പബ്ലിക് ലൈബ്രറി സെക്രട്ടറി, ചേളന്നൂർ എസ് എൻ കോളേജിൽ യുയുസി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു.
കുട്ടമ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
വിരമിച്ച ശേഷം പൊതു രംഗത്ത് മുഴുവൻ സമയ പ്രവർത്തകനായ ഗണേഷ് ബാബു നിലവിൽ നടുവണ്ണൂർ റീജനൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയിരുന്നു.
രാവിലെ ഉള്ളിയേരി കമ്യൂണിറ്റി ഹാളിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ രാ ഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെ പേർ എത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെപിസിസി അംഗങ്ങളായ കെ.എം.ഉമ്മർ, കെ.രാമചന്ദ്രൻ, കെ. പി.ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി. ടി.സുരജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത,
ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, കൊ യിലാണ്ടി നഗരസഭ ഉപാധ്യ ക്ഷൻ കെ.സത്യൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ, ബാലുശ്ശേരി ബ്ലോക്ക് കോൺ ഗ്രസ് പ്രസിഡന്റ് വി.ബി.വി ജീഷ്, കെപിഎസ്ടിഎ സം സ്‌ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, മണ്ഡലം പ്രസിഡൻ്റുമാരായ എ.പി.ഷാ ജി, കെ.കെ.സുരേഷ്, ടി.കെ. ചന്ദ്രൻ, യുഡിഎഫ് നിയോ ജക മണ്ഡലം ചെയർമാൻ പി മുരളീധരൻ നമ്പൂതിരി, കൺ വീനർ നിസാർ ചേലേരി, ഉള്ളിയേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.പി. ബാബു, എ.കെ.മണി, ഷാജു ചെറുക്കാവിൽ, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട് എന്നിവർ വീട്ടി ലെത്തി അന്തിമോപചാരമർ പ്പിച്ചു.
എം.കെ.രാഘവൻ എം പിക്കു വേണ്ടി റീത്ത് സമർപ്പിച്ചു.
ഗണേഷ് ബാബു നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എക്കാലവും പൊതുപ്രവർത്തകർക്ക് മാതൃകയാണ്.
Post a Comment
0 Comments