തോരായിക്കടവ് പാലത്തിൻ്റെ ബീമുകൾ തകർന്ന് പുഴയിൽ വീണു

കൊയിലാണ്ടി : തോരായി കടവിൽ പുതുതായി നിർമിക്കുന്ന പാലം തകർന്നു. പാലത്തിന്റെ ബീമുകൾ തകർന്ന് പുഴയിൽ വീഴുകയായിരുന്നു. 
കൊയിലാണ്ടി - ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ പ്രവർത്തി പുരോഗമിക്കുന്നതിനിടെയാണ് അപകടം.
കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്നു വീണത്.
നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 
അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് തോരായിക്കടവ് പാലം. 23.82 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് പാലം  നിർമ്മിക്കുന്നത്. 
നിർമാണത്തിലെ അപാകമാണ് അപകടത്തിനു കാരണമായി നാട്ടുകാർ പറയുന്നത്. പാലം തകർന്ന്  ആരും കുടുങ്ങിയിട്ടില്ല എന്നാണ് കരുതുന്നത്. പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്. പുഴയുടെ മധ്യത്തിലാണ് സംഭവം. 
നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് ഈ പാലം.

Post a Comment

0 Comments