പാമ്പു കടിയേറ്റു മരിച്ചു

കൊടുങ്ങല്ലൂർ:  കോഴിക്കൂടിന് അടുത്തേക്ക് പോകുമ്പോൾ പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്ന (42)യാണ് മരിച്ചത്. ഉഗ്രവിഷമുള്ള അണലിയാണു കടിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു  മരിച്ചത്. 
ഭർത്താവ്: നിസാർ.
 മക്കൾ: നാസിം, നഹ , ജെന്ന . 

Post a Comment

0 Comments