യുവ നേതാവിൽ നിന്നു മോഷം അനുഭവം ഉണ്ടായി: റിനി ആൻ ജോർജ്



കൊച്ചി : ഫൈവ് സ്‌റ്റാർ ഹോട്ടലിൽ റൂം എടുക്കാം വരണം, യുവ നേതാവിൻ്റെ ആവശ്യങ്ങളും തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതും തുറന്നു പറഞ്ഞ് ഗുരുതര
ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്.  ജനപ്രതിനിധിയായ യുവ നേതാവിനു എതിരെയാണു ആരോപണം നീളുന്നത്. എന്നാൽ നേതാവിൻ്റെ പേര് നടി വ്യക്തമാക്കിയിട്ടില്ല. നേതാവിൽ നിന്നു മോശം അനുഭവങ്ങൾ ഉണ്ടായതായും അശ്ളീല സന്ദേശങ്ങൾ അയച്ചതായും നടി പറഞ്ഞു. സമൂഹ മാധ്യമം വഴിയാണ് നേതാവിനെ പരിചയപ്പെട്ടത്. കാണുക പോലും ചെയ്യാതെ അപ്പോൾ മുതൽ തനിക്ക് നേതാവ് മോശം സന്ദേശം അയച്ചു. അത് ഞെട്ടിക്കുന്ന കാര്യമായിരുന്നു. ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല നടി പറഞ്ഞു. നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയുടെ പേരോ പറയാത്തത് ആ പ്രസ്‌ഥാനത്തിലുള്ള പല നേതാക്കളുമായും തനിക്ക് സൗഹൃദം ഉള്ളതുകൊണ്ടാണ്. അവരെ ആരെയും മോശക്കാരാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള മോശം അനുഭവം ഇനിയും ഉണ്ടാവുകയാണെങ്കിൽ അപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കും. 

Post a Comment

0 Comments