എൽഡിഎഫ് മഹിളാ പ്രതിഷേധം

പ്രതിഷേധം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി.ഓൾഗ ഉദ്ഘാടനം ചെയ്യുന്നു.

നരിക്കുനി : കഴിഞ്ഞ അഞ്ചു വർഷമായി സ്ത്രീകൾക്ക് വേണ്ടി ഒരു പദ്ധതി പോലും കൊണ്ടു വരികയോ നടപ്പാക്കുകയോ ചെയ്യാതെ സ്ത്രീകളെ പാടെ അവഗണിച്ച നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ യുഡിഎഫ് ഭരണത്തിനെതിരെ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു. പരിപാടി മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി.ഓൾഗ ഉദ്ഘാടനം ചെയ്തു. സ്ത്രീ 
കളുടെ നേതൃത്വത്തിൽ ജ്വാല തെളിയിച്ചു. അങ്ങാടിയിൽ പ്രകടനം നടത്തി. ആർ.കെ.മറിയം അധ്യക്ഷത വഹിച്ചു. എം.നിഷ, വി.ബാബു എന്നിവർ പ്രസംഗിച്ചു. ഒ.കെ.ഷിജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 പ്രതിഷേധ ജ്വാല

Post a Comment

0 Comments