എംടിയുടെ ജീവചരിത്രം പ്രകാശനം
തിരൂർ : മലയാളത്തിന്റെ പുണ്യം എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം 'എം.ടി വാസുദേവൻ നായർ' പ്രകാശിതമായി. ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം എം. മുകുന്ദൻ ആർ. രാജശ്രീയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. എം.ടിയുടെ 92-ാം ജന്മദിനത്തിൽ തുഞ്ചൻപറമ്പിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലാണ് ജീവ ചരിത്രം പ്രകാശനം ചെയ്തത്. പൊന്നാനി എംഎൽഎ പി.നന്ദകുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ.ദാസ് അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ പി. ഇളയിടം, എം.ടി.രവീന്ദ്രൻ കൂടല്ലൂർ, എൻ.പി.വിജയകൃഷ്ണൻ, കെ.സി.നാരായണൻ, ഡോ. കെ.ശ്രീകുമാർ,
കെ.നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഡോ. കെ.ശ്രീകുമാറിൻ്റെ ബാലുശ്ശേരിയിലെ സുഹൃത്തുക്കളും വായനക്കാരും ഉൾപ്പെടെ നിറഞ്ഞ സദസ്സ് പുസ്തക പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു. സബർമതി തിയറ്റർ വില്ലേജിൻ്റെ
എംടി എഴുത്തിന്റെ ആത്മാവ്
ദൃശ്യ ശ്രാവ്യശില്പം അരങ്ങേറി.
Post a Comment
0 Comments