റജിസ്ട്രേഷൻ പൂർത്തിയാക്കി
കോഴിക്കോട് :
ഭിന്നശേഷിക്കാർക്കുള്ള സവിശേഷ ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡിയുടെ റജിസ്ട്രേഷൻ 100 ശതമാനം പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട്. പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ .ബിന്ദു നിർവഹിച്ചു.
ജില്ലാ ഭരണകൂടത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം മന്ത്രിയിൽ നിന്നു കലക്ടർ സ്നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി.ഗവസ്, എന്നിവർ ഏറ്റുവാങ്ങി.
Post a Comment
0 Comments