അത്താണി ഇരുപതാം വാർഷികം ഇന്ന് സമാപിക്കും

നരിക്കുനി : രണ്ട് പതിറ്റാണ്ടു നീണ്ട സേവന നിറവിൽ അത്താണി സാന്ത്വന പരിചരണ കേന്ദ്രത്തിലെ വാർഷിക സമ്മേളനം സമാപനത്തിലേക്ക്. അത്താണിയെ അടുത്ത് അറിയുന്നതിനായി ആയിരങ്ങളാണ് ഇതിനകം എത്തിയത്. 
സ്വദേശത്തു നിന്നും വിദേശത്തു നിന്നും സഹായങ്ങൾ ലഭിക്കുന്നു. എങ്കിലും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വലിയ ജനകീയ പിന്തു അനിവാര്യമാണെന്ന് അത്താണിയുടെ പ്രവർത്തകർ പറയുന്നു. 10 ഏക്കറിൽ പുതിയ റീഹാബിലിറ്റേഷൻ കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.
അത്താണി ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു‌. ദുരിതം അനുഭവിക്കുന്ന മനുഷ്യരുടെ ചുമടുകളും വൈഷമ്യത്തിൻ്റെ ഭാണ്ഡങ്ങളും സ്വയം ഏറ്റുവാങ്ങി അത്താണി സമൂഹത്തിനു പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ദൈന്യത അനുഭവിക്കുന്നവരെ വീണ്ടും ആക്രമിച്ച് ആനന്ദിക്കുന്നതാണു ഇന്നത്തെ ലോക ക്രമം ഇവിടെ നന്മയുള്ള സമൂഹത്തിനു മാത്രമേ മാറ്റങ്ങൾക്കു കഴിയൂ. അത്താണിയുടെ സമർപ്പണം നാടിനു മാത്യകയാണെന്ന് അദ്ദേഹം പറഞ്ഞു. 
നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്‌പി പി.സി. സജീവൻ, ഒ.അബ്‌ദുല്ല, ഫിലിപ് മമ്പാട്, ഡോ.സി.എൻ.ബാലകൃഷ്‌ണൻ നമ്പ്യാർ, റഷീദ് പുന്നശ്ശേരി, ഒ.പി.മുഹമ്മദ് ഇഖ്ബാൽ, വി.പി.അബ്‌ദുൽ ഖാദർ യു.പി.ഹുസയിൻകുട്ടി ഹാജി, സി.അബ്‌ദുൽ മജീദ്, മുനീർ കാരക്കുന്നത്ത്, സി.കെ.സലീം എന്നിവർ പ്രസംഗിച്ചു ടീം ആസ്‌റ്റർ മിംസിന്റെ നേതൃത്വത്തിൽ വൃക്ക, കരൾ രോഗ നിർണയ ക്യാംപ് നടത്തി. കൈനീട്ടം സ്നേഹ കൂട്ടായ്‌മ ഗാനങ്ങൾ അവതരിപ്പിച്ചു. ഇരുപതാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രോഗങ്ങളും ഒറ്റപ്പെടലുകളും കാരണം ദുരിതത്തിലായിരുന്ന 55 പേർ ഇപ്പോൾ അത്താണിയിൽ കഴിയുന്നുണ്ട്. കൂടാതെ 750 രോഗികൾക്ക് നരിക്കുനി, മടവൂർ, കാക്കൂർ, ചേളന്നൂർ, കിഴക്കോത്ത്, നന്മണ്ട, കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലായി പാലിയേറ്റീവ് കെയർ സന്നദ്ധ സേവനവും നൽകുന്നു മറ്റു സേവന പദ്ധതികളും ഇതോടൊപ്പം അത്താണി നടത്തിവരുന്നു.  അത്താണിയെ സഹായിക്കാം 9610091003. 

Post a Comment

0 Comments