സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ്റെ പട്ടിണി സമരം
കോഴിക്കോട് : സംസ്‌ഥാന സർക്കാർ ജീവനക്കാർക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെന്നു കേട്ട് ആഹാ എന്നു ആർത്തു വിളിച്ചു പറഞ്ഞവർ യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ സ്വാഹ എന്നായി ഒരു മൂലയിലേക്ക് മാറിയെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. ജീവനക്കാരോടുള്ള സംസ്‌ഥാന സർക്കാരിൻ്റെ ദ്രോഹ നടപടികൾക്കെതിരെ എൻജിഒ അസോസിയേഷൻ മാനാഞ്ചിറ അഡീഷനൽ സബ് ട്രഷറിക്കു മുൻപിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ 117 മാസത്തെ കുടിശിക നേരത്തെ തന്നെ കിട്ടാതായി. ഇപ്പോൾ 37 മാസത്തെയും ഡിഎ കിട്ടാക്കനിയാണ്. എൽഡിഎഫ് ഭരണത്തിൽ 154 മാസത്തെ ഡിഎയാണു സ്വാഹയായത്. ഉത്സവ ബത്തയിലും ബോണസിലും വരുത്തിയ നാമമാത്ര വർധന കണ്ട് മേനി നടിക്കുന്ന ഭരണവിലാസം സംഘനകൾ മറച്ചു പിടിച്ചാൽ യാഥാർഥ്യം ഇല്ലാതാകില്ല. ഒരു ഗഡു അനുവദിച്ചപ്പോൾ കിട്ടാതായ 37 മാസത്തെ കുടിശികയെ കുറിച്ച് സർക്കാരും അവരെ അനുകൂലിക്കുന്ന സംഘടനകളും നിലപാട് വ്യക്‌തമാക്കണം. വില സൂചിക അടിസ്‌ഥാനത്തിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന ക്ഷാമബത്ത സംസഥാനത്ത് വർഷങ്ങളായി തടഞ്ഞു വച്ച് കുശ്ശികയാക്കിയത് പൂർണമായി അനുവദിക്കാൻ സർക്കാർ തയാറാകണം. പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ ആനുകൂല്യങ്ങൾ പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന്റെ കാലഘട്ടത്തിൽ പോലും കുടിശ്ശികയാണ്. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്തയുടെ പ്രാബല്യ തീയതി വ്യക്തമാക്കാത്തത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും സർക്കാരിനു ആത്മാർഥത ഉണ്ടെങ്കിൽ വർഷങ്ങളായുള്ള കുടിശിക നൽകിയിട്ട് മേനി നടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല അധ്യ ക്ഷനായി. സെറ്റോ ജില്ലാ ചെ യർമാൻ സിജു കെ. നായർ മു ഖ്യപ്രഭാഷണം നടത്തി. ടി. അജി ത് കുമാർ, മധു രാമനാട്ടുകര, കെ.പി സുജിത, കെ. രാജേഷ്, എലിസബത്ത് ടി.ജേക്കബ്ബ്, വി. വിപീഷ്, ആർ. രെജി സംസാരി ച്ചു. പ്രതിഷേധ പ്രകടനത്തിന് എം.വി ബഷീർ, പി. അരുൺ, കെ.ടി രമേശൻ, കെ.ടി രാജി പി. നിസാർ, റോഷ്‌ന ഡെൻ സിൽ, കെ. ജോതിഷ് കുമാർ, കെ. ഹസ്ന നേതൃത്വം നൽകി.
Post a Comment
0 Comments