പ്രവൃത്തിദിങ്ങൾ കുറയ്ക്കാൻ കേരള സർക്കാർ
തിരുവനന്തപുരം : സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ സർക്കാർ നീക്കം. ആഴ്‌ചയിൽ അഞ്ച് ദിവസമാക്കാനാണു സർക്കാർ ശ്രമം നടത്തുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം തേടുന്നതിനു സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലാണ് യോഗം ചേരുക. പ്രവൃത്തിദിനം കുറയ്ക്കാൻ ഒട്ടേറെ നിർദേശങ്ങൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments