മെസി കേരളത്തിൽ വരും കളിക്കും ട്ടോ
തിരുവനന്തപുരം : മലയാളി കാത്തിരുന്ന ആ വാർത്തയെത്തി.
സൂപ്പർ താരം ലയണൽ മെസിയും അർജൻ്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തി കളിക്കും. ഇത് സംബന്ധിച്ച് ഔദ്യോ ഗിക സ്ഥിരീകരണം ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഖത്തർ ലോകകപ്പ് നേടിയ അർജൻ്റീനയുടെ മുഴുവൻ ടീമാണ് കേരളത്തിൽ എത്തുക.
അർജൻ്റീന ഫുട്ബോൾ ഫെഡറേഷനും സമൂഹമാധ്യമങ്ങൾ വഴി ഒക്ടോബർ, നവംബർ മാസങ്ങളിലെ സൗഹൃദമത്സരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഇതിൽ നവംബർ 10നും 18നും ഇടയ്ക്ക് ടീം കേരളത്തിലെത്തുമെന്നാണ് അസോസിയേഷൻ അറിയിച്ചത്. കേരളത്തിൽ എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ഫിഫ റാങ്കിംഗ് 50ന് ഉള്ളിലുള്ള ടീമായിരിക്കും എതിരാളികൾ എന്നാണു സൂചനകൾ. അങ്കോളയിലും അർജന്റീന ടീമിനു സൗഹൃദമത്സരമുണ്ട്.
നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചതായി മന്ത്രി അറിയിച്ചു.
മെസി വരും എന്നതില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവസാന നിമിഷം വരെ അതിന് വേണ്ടി പരിശ്രമിച്ചെന്നും സ്പോൺസറായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
മന്ത്രി ഫേസ് ബുക്കിൽ പങ്കുവച്ചത്

Post a Comment
0 Comments