DYFI
ഷാഫി പങ്കെടുത്ത പരിപാടിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
വടകര : ഷാഫി പറമ്പിൽ എംപി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തി പ്രതിഷേധിക്കുന്നത്. വേദിക്ക് സമീപം പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് ഷാഫി നേരത്തെ പറഞ്ഞിരുന്നു. പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്നും ഷാഫി വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments