തന്നോട് ആരും പരാതി പറഞ്ഞിട്ടില്ല: ഷാഫി പറമ്പിൽ
വടകര : ജനങ്ങളുടെ ദേഷ്യത്തിൽ നിന്നു സർക്കാരിനെ രക്ഷിക്കാനുള്ള കാടടച്ചുള്ള പ്രചാരണങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
രാജി സന്നദ്ധത രാഹുൽ നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നു രാജിവച്ചത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും സമാന നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്നം ഉയർന്നപ്പോൾ പാർട്ടി ഒരു സ്റ്റെപ്പ് എടുത്തു. ആരോപണ വിധേയരെ ബിജെപിയും സിപിഎമ്മും സംരക്ഷിച്ചിട്ടാണ് കോൺഗ്രസിനെതിരെ തിരിയുന്നത്.
തനിക്കു മുമ്പിൽ ഇത്തരത്തിലുള്ള ഒരു പരാതിയും എത്തിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Post a Comment
0 Comments