Pathanamthitta
എംഎല്‍എ സ്ഥാനം ഒഴിയില്ല: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട : എംഎല്‍എ സ്ഥാനം ഒഴിയുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നു വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കുന്ന കാര്യത്തെ കുറച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച് മാറിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനംകൂടി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ ഒരു കഴമ്പുമില്ല. ആരോപണത്തെ സംബന്ധിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സാഹചര്യം വരുന്നതേയുള്ളൂ. എല്ലാ കാര്യങ്ങളും അവരെപ്പറഞ്ഞ് ബോദ്ധ്യപ്പെടുത്തും എന്നും രാഹുല്‍ പറഞ്ഞു.
Post a Comment
0 Comments