CPI
വാഴൂർ സോമൻ എംഎൽഎക്ക് അന്ത്യാഞ്ജലി
വണ്ടിപ്പെരിയാർ : തൊഴിലാളി നേതാവിനു നാട് വിട നൽകി. ഇന്നലെ അന്തരിച്ച പീരുമേട് എംഎൽഎയും സിപിഐ നേതാവുമായിരുന്ന വാഴൂർ സോമന് ആയിരങ്ങൾ അന്ത്യാഭിവാദ്യം നേർന്നു. വാഴൂർ സോമൻ്റെ ആഗ്രഹം പോലെ സിപിഐ നേതാവായിരുന്ന എസ്.കെ.ആനന്ദന്റെ സ്മൃതി മണ്ഡപത്തിനു സമീപമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. വണ്ടിപ്പെരിയാർ ടൗൺ ഹാളിലും വീട്ടിലും പൊതു ദർശനം ഉണ്ടായിരുന്നു. കുന്നും മലകളും കയറി ജീപ്പിൽ എത്തുന്ന തങ്ങളുടെ പ്രിയ നേതാവും എംഎൽഎയുമായ വാഴൂർ സോമന് അന്തിമാഭിവാദ്യംം അർപ്പിക്കാൻ തൊഴിലാളികളുടെ അണുറിയാത്ത പ്രവാഹമായിരുന്നു. സ്‌പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി.പ്രസാദ്, ജെ ചിഞ്ചുറാണി, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, വി.എസ്.സുനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അന്തിമോപചരാം അർപ്പിച്ചു. തിരുവനന്തപുരത്ത് റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണു വാഴൂർ സോമൻ കുഴഞ്ഞു വീണത്. ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
Post a Comment
0 Comments