യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്
കോഴിക്കോട് : ആറര വർഷം മുൻപ് യുവാവിനെ കാണാതായ സംഭവത്തിൽ വൻ വഴിത്തിരിവ്. എലത്തൂർ വെസ്‌റ്റ്ഹിൽ വിജിലിനെ (29) 2019 മാർച്ച് 24 നാണ് കാണാതായത്. വിജിൽ മരിച്ചപ്പോൾ ചതുപ്പിൽ ചവിട്ടി താഴ്ത്തി എന്നാണു അന്ന് ഒപ്പമുണ്ടായിരുന്ന ലുഹൃത്തക്കൾ പൊലീസിനോട് പറഞ്ഞത്. ടവർ ലൊക്കേഷനുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘം വിജിലിൻ്റെ സുഹൃത്തുക്കളിലേക്ക് എത്തുന്നത്. അമിതമായി ലഹരി ഉപയോഗിച്ച വിജിൽ മരിച്ചെന്നും അതിനു ശേഷം മൃതദേഹം ചതുപ്പിൽ താഴ്ത്തി എന്നുമാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവർ വെളിപ്പെടുത്തിയത്. വിജിലിനെ കാണാതായ ദിവസം ഇവർ ഒരുമിച്ച് സരോവരത്തെ ടവർ പരിധിയിൽ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്‌ഥാനത്തിലാണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തത്. സരോവരത്തെ സുഹൃത്തിൻ്റെ വീട്ടിൽ വച്ച് അമിതമായി ലഹരി ഉപയോഗിച്ച വിജിലിനെ പിറ്റേന്നു രാവിലെ അബോധാവസ്‌ഥയിൽ കണ്ടെത്തിയെന്നും ജീവനില്ലെന്നു മനസ്സിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തിയെന്നും ഇവർ പൊലീസിനു മൊഴി നൽകി. തുടർന്നാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Post a Comment
0 Comments