തന്തയാണെന്നു പറഞ്ഞ് ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ മാങ്കൂട്ടം
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനെതിരെ ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകൾ വലിയ ചർച്ചകളിലേക്കാണു വഴിവച്ചിരിക്കുന്നത്.
യുവതിയും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ശബ്ദ സംഭാഷണം റിപ്പോർട്ടർ ടിവി പുറത്ത് വിട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ഫോൺ സംഭാഷണത്തിൽ രാഹുൽ താൻ ഇക്കാര്യം ഏൽക്കുന്നതായി പറയുന്നുണ്ട്. എന്നാൽ യുവതി താൻ ഇക്കാര്യം ഏൽക്കേണ്ടതില്ലെന്ന് പറയുന്നതും കേൾക്കാം. ഇതിന് മറുപടിയായി രാഹുൽ പിന്നെ അത് എങ്ങനെ വളരും? തന്തയില്ലാതെ വളരുമോ എന്ന് ചോദിക്കുന്നുണ്ട്. തന്തയാണെന്നു പറഞ്ഞ് ആരെ ചൂണ്ടിക്കാണിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി നിന്നെ ചൂണ്ടിക്കാണിക്കുമെന്നാണ് യുവതി പറയുന്നത്. അപ്പോൾ അത് തനിക്കു പ്രശ്നമാകുമെന്നും രാഹുൽ പറയുന്നുണ്ട്. യുവതി ഗർഭിണിയാണെന്ന വിവരമാണ് ഈ സന്ദേശത്തിലൂടെ ലഭിക്കുന്നതെന്ന് വാർത്തക്ക് താഴെ വന്ന കമന്റുകൾ സൂചിപ്പിക്കുന്നു. യുവതിയുടെ സ്വകാര്യത മാനിച്ചു അവരുടെ ശബ്ദം എഡിറ്റ് ചെയ്താണ് ചാനൽ പുറത്തുവിട്ടത്.
Post a Comment
0 Comments