മുഖം നോക്കാതെ നടപടി എടുക്കും: വി.ഡി.സതീശൻ
തിരുവനന്തപുരം : പാർട്ടിക്കകത്തെ ഏത് നേതാവിനെതിരെ ഗുരുതര ആരോപണമുയർന്നാലും അന്വേഷണം നടത്തി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ഉയർന്ന പരാതിയെ ഗൗരവത്തോടെയാണ് കാണുന്നത്. പരാതി പറഞ്ഞ പെൺകുട്ടിയെ തൻ്റെ മകളെ പോലെയാണ് കാണുന്നത്. ആ പെൺകുട്ടിയെ വിവാദത്തിലേക്ക് വലിച്ചിടാൻ ആഗ്രഹിക്കുന്നില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും പാലക്കാട് എംഎൽഎയുമായ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവരുന്നത്.
Post a Comment
0 Comments