പീഡന കേസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ വാർഡ് മെംബർ അറസ്റ്റിൽ

               ജമാൽ


കരിപ്പൂർ : പീഡനക്കേസില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ ആണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പള്ളിക്കല്‍ മണ്ഡലം പ്രസിഡന്റാണ് ജമാല്‍.
വിവാഗവാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച്  പീഡിപ്പിച്ചുവെന്നാണ്  യുവതിയുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് യുവതി തേഞ്ഞിപ്പലം 
പൊലീസില്‍ പരാതി നല്‍കിയത്. കോടതിയിൽ ഹാജരാക്കിയ ജമാലിനെ ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എന്നാൽ ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ജമാലിനെ വേട്ടയാടുന്നതെന്നും കള്ളക്കേസാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു. 

Post a Comment

0 Comments