രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
തിരുവനന്തപുരം :
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ സ്ത്രീകൾ രംഗത്ത് എത്തിയതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജി.
രാഹുൽ മാങ്കൂട്ടം എംഎൽഎ മോശമായ രീതിയിൽ പെരുമാറി എന്ന് ആരോപിച്ച് ശബ്ദസന്ദേശങ്ങളും ചാറ്റുകളും അടക്കം വലിയ ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്.
ഇതോടെ കെപിസിസി നേതൃത്വം രാഹുലിനെ കയ്യൊഴിഞ്ഞിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡും രാഹുലിന്റെ രാജി ആവശ്യപ്പെട്ടു. ഐസിസി ജന സെക്രട്ടറി ദീപാ മുൻഷിക്ക് കേരളത്തിൽനിന്ന് പരാതി ലഭിച്ചിരുന്നു.
9 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. ആരോപണങ്ങൾ ഉയർന്നതോടെ
സൈബർ പ്രതിരോധം തീർക്കാനുള്ള രാഹുൽ ക്യാംപിൻ്റെ ശ്രമങ്ങൾക്ക് കോൺഗ്രസിൽ നിന്ന് വലിയ പിന്തുണ കിട്ടാത്തത് രാഹുലിന് വൻ തിരിച്ചടിയായി. മുൻപും സമാന പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഒരു നിലയിലും സംരക്ഷിക്കാൻ നേതൃത്വം തയ്യാറായില്ല.
ഇപ്പോൾ പരാതി പറഞ്ഞ യുവ നടിക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ഒന്നുമില്ലെന്നും കാര്യങ്ങൾ സത്യസന്ധമാണെന്നോ നേതൃത്വത്തിന് ബോധ്യപ്പെട്ടു. ഇതോടെയാണ് രാഹുലിനോട് രാജിവെച്ച് ഒഴിയാൻ നേതൃത്വം നിർദ്ദേശം നൽകിയത്.
യൂത്ത് കോൺഗ്രസിലെ വനിതാ നേതാക്കളും രാഹുലിനെതിരെ രംഗത്തുവന്നിരുന്നു.
എന്നാൽ രാജി വാർത്തകൾ ഉയർന്നപ്പോൾ രാജിവച്ചിട്ടില്ലെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ രാഹുൽ അതേ വാർത്ത സമ്മേളനത്തിന് ഒടുവിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. തൻ്റെ പേര് ഇതുവരെ ആരും ഗൗരവതരമായ ഒരു പരാതിയിലും പറഞ്ഞിട്ടില്ല. നിയമ വിരുദ്ധമായ ഒരു പ്രവർത്തനവും തൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് ഇക്കാലത്ത് അല്ലേ? ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യമാണ് രാഹുൽ ഉന്നയിക്കുന്നത്. എങ്കിലും സർക്കാരിനെതിരെ പ്രചാരണം നടത്തേണ്ട കോൺഗ്രസ് പ്രവർത്തകർക്ക് തന്നെ ന്യായീകരിക്കേണ്ട ബാധ്യതയും സമയവും ഇല്ലാത്തതിനാൽ രാജിവെക്കുകയാണെന്നായിരുന്നു രാഹുൽ വാർത്ത സമ്മേളനത്തിന് ഒടുവിൽ പറഞ്ഞത്.
Post a Comment
0 Comments