രാജി വച്ചിട്ടില്ലെന്നു പറഞ്ഞ് വാർത്താ സമ്മേളനം, ഒടുവിൽ രാജി പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് രാജിവച്ചെന്ന വാർത്തകൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ  നാടകീയ രാജി പ്രഖ്യാപനം. സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളിൽ നിന്ന് ബോധപൂർവം ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചില മാധ്യമങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് രാഹുൽ ആരോപിച്ചു. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാൻ അനുഭവിച്ചോളാം. എന്നോട് ഒരു ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നെ ന്യായീകരിക്കേണ്ട ബാധ്യത കോൺഗ്രസ് പ്രവർത്തകർക്ക് ഇല്ല. അതുകൊണ്ട് രാജിവയ്ക്കുകയാണ്. 
നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ട്. 

Post a Comment

0 Comments