വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തലസ്‌ഥാനത്ത് റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയോര മേഖലയിൽ തൊഴിലാളികളുടെ മുന്നേറ്റത്തിനു വേണ്ടി ജീവിതം സമർപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു വാഴൂർ സോമൻ. വെയർ ഹൗസിങ് കോർപ്പറേഷൻ, എഐടിയുസി സംസ്‌ഥാന വൈസ് പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Post a Comment

0 Comments