ഈ ഫീൽഡിൽ തനിക്ക് എക്‌സ്‌പിരിയൻസില്ല: കെ.മുരളീധരൻ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പുറത്തുവന്ന ചാറ്റുകളെ കുറിച്ചും ശബ്‌ദ സന്ദേശത്തെ കുറിച്ചും ചോദിച്ചപ്പോൾ ഈ ഫീൽഡിൽ തനിക്ക് ഒട്ടും എക്‌സ്‌പീരിയൻസ് ഇല്ലെന്ന് കെ.മുരളീധരൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. അറിയാത്ത സബ്‌ജക്‌ട് പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെയുള്ള വിഷയം ഞാൻ പഠിച്ചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനു എതിരെയുള്ള ആരോപണങ്ങളിൽ പരോക്ഷ പിന്തുണ നൽകുന്ന വിധമാണ് കെ.മുരളീധരൻ പ്രതികരിച്ചത്. ആരോപണങ്ങൾ ഉന്നയിക്കേണ്ടത് പത്രസമ്മേളനം വിളിച്ചല്ല. എന്തുകൊണ്ട് ആ പെൺകുട്ടി പൊലീസിൽ പരാതി നൽകിയില്ല, നിയമനടപടികൾ ആയിരുന്നു പെൺകുട്ടി സ്വീകരിക്കേണ്ടിയിരുന്നത്.
പൊതുപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണത്താൽ പാർട്ടി ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments