വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അറസ്റ്റിൽ



കരിപ്പൂർ : യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ. എടക്കഴിയൂർ വട്ടംപറമ്പിൽ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കരിപ്പൂർ എയർപോർട്ടിൽനിന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പിൽ ചിത്രങ്ങൾ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇമ്രാജ് യുവതിയെ കഴിഞ്ഞ വർഷം ജൂലൈ മുതൽ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറിൽ യുവതി പരാതി നൽകിയെങ്കിലും ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പുലർച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

Post a Comment

0 Comments