ദുരിതം അനുഭവിക്കുന്ന ഉന്നതിയിൽ യുഡിഎഫ് പ്രതിനിധി സംഘം
നടുവണ്ണൂർ : കോട്ടൂർ പഞ്ചായ ത്ത് 13-ാം വാർഡിൽ റോഡ് സൗ കര്യമില്ലാതെ ദുരിതം അനുഭവി ക്കുന്ന കല്ലൂട്ട്കുന്ന്
അംബേദ്കർ ആദിവാസി ഉന്നതി യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചു. കുടുംബങ്ങളിൽ നിന്നു ദുരിതാവസ്ഥ നേരിട്ട് മനസ്സിലാക്കി. ഉന്നതിയുടെ വികസനത്തിന് ശക്‌തമായ പ്രക്ഷോഭത്തിന് തയാറെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു. കാലങ്ങളായി യാത്രാ സൗകര്യങ്ങളില്ലാതെ ഇവിടെ 17 വീട്ടുകാർ അനുഭവിക്കുന്ന ദുരിത കഥകൾ ഊരു മൂപ്പന്റെ നേതൃത്വ ത്തിലുള്ള കുടുംബങ്ങൾ പ്രതിനിധി സംഘത്തോടു വിവരിച്ചു.
ഇവിടെ നിന്നു രോഗിയെ ആളുകൾ അര കിലോമീറ്റർ ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപ്രതിയിൽ കൊണ്ടുപോയത്. ഈ ദൃശ്യം പുറത്തുവന്നതോടെ ഉന്നതിയോടുള്ള അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റോഡ് നിർമിക്കാൻ ആവശ്യ മായ നടപടി സ്വീകരിക്കാത്ത
പക്ഷം പ്രദേശവാസികൾക്ക് നീ തി ഉറപ്പ് വരുത്തുന്നതിനു ശക്ത മായ പ്രക്ഷോഭത്തിനു ഉന്നതി നി വാസികൾക്കൊപ്പം നിൽക്കുമെ ന്ന് യുഡിഎഫ് പ്രതിനിധി സംഘം ഉറപ്പു നൽകി. റേഷൻ കടയിൽ പോകുന്നതിന് ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്ക് കുന്നിൻ മുകളിൽ നിന്നും റോഡിലേക്ക് എത്താനുള്ള സാഹസികത വർഷങ്ങളായി ഗ്രാമ പഞ്ചായത്തിന്റെയും സ്ഥലം എംഎൽഎയുടെയും മുമ്പിൽ അവതരിപ്പിച്ചതാണ്. റോഡിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തിട്ടും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനമല്ലാതെ യാതൊരു വിധ നടപടിയും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഉന്നതിയിലെ കുടുംബങ്ങൾ യുഡിഎഫ് പ്രതി സംഘത്തോട് പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി, കൺവീനർ നിസാർ ചേലേരി, എം.കെ.അബ്ദുൽ സമദ്, ടി.കെ.ചന്ദ്രൻ, പഞ്ചായത്ത് യുഡിഎഫ് ചെയർ മാൻ കെ.കെ.അബുബക്കർ, കൺവീനർ ടി.എ.റസാഖ്, വി.പി. ഗോവിന്ദൻ കുട്ടി, എം.ബഷീർ, ടി ഹസൻ കോയ, സി.എച്ച്.സുരേ ന്ദ്രൻ, കോട്ടൂർ പഞ്ചായത്ത് അം ഗങ്ങളായ ഇ.അരവിന്ദാക്ഷൻ, കെ.കെ.ഷംന, ടി.പി.ഉഷ, കെ. കെ.മനോഹരൻ എന്നിവർ സം ഘത്തിലുണ്ടായിരുന്നു.
വാകയാട് അംബേദ്‌കർ ഉന്നതി യുഡിഎഫ് പ്രതിനിധി സംഘം സന്ദർ ശിക്കുന്നു.

Post a Comment
0 Comments