ഓണറേറിയം നൽകുന്നില്ല; തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാൻ ബിഎൽഒമാർ

ബാലുശ്ശേരി : കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ബാലുശ്ശേരി  നിയോജകമണ്ഡലത്തിലെ ബുത്ത് ലവൽ ഓഫി സർമാർക്കുള്ള (ബിഎൽഒ) ഓണറേറിയം മുടങ്ങിയെന്നു  പരാതി.
ബിഎൽഒമാർക്ക് ഒരു വർഷത്തക്ക് 7200 രൂപ മാത്രമാണ് ഓണറേറിയം ലഭിക്കുന്നത്. 
ജില്ലയിലെ മറ്റു നിയോജകമ ണ്ഡലങ്ങളിൽ ഒരു മാസം മുൻപേ ഓണറേറിയം വിതരണം പൂർത്തിയായതായി ബാലുശ്ശേരി മണ്ഡലത്തിലെ ബിഎൽഒമാർ പറഞ്ഞു. ഇവിടെ ഓണറേറിയം നൽകാത്തതിൽ ബിഎൽഒമാർക്ക് കടുത്ത പ്രതിഷേധമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചതായും ബിഎൽഒ മാർ സംശയിക്കുന്നു.
പൊതു അവധി ദിവസങ്ങളിലാണ് ബിഎൽഒ ജോലികൾ നിർവഹിക്കേണ്ടത്. അതിനാൽ മറ്റു പരിപാടികൾ ഒഴിവാക്കിയാണ് ഇവർ തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിക്കുന്നത്.
വീടുകളിൽ പോയി വിവര ശേഖരണം നടത്തുന്നത് ഉൾപ്പെടെ ബിഎൽഒമാർ നിർവഹിക്കേണ്ടതുണ്ട്. 
 തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ പണം അനുവദി ച്ചെങ്കിലും കലക്ടറേറ്റിലെ റവന്യു വിഭാഗം ജീവനക്കാരുടെ അനാസ്‌ഥയാണ് ബാലുശ്ശേരി മണ്ഡലത്തിലെ ഓണറേറിയം വിതരണം തടസ്സപ്പെടാൻ കാരണ മെന്ന് ബിഎൽഒമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാലുശ്ശേരി മണ്ഡലത്തിലെ ബിഎൽഒ മാർ.

Post a Comment

0 Comments