പാർലമെൻ്റിൽ സുരക്ഷാ വീഴ്‌ച
ന്യൂഡൽഹി : പാർലമെൻ്റ് വളപ്പിലെ റെയിൽ ഭവനു സമീപത്തെ മതിലാണ് രാവിലെ ആറരയ്ക്ക് ഒരാൾ ചാടി കടന്നത്. പിടിയിലായ ആളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വന്നിട്ടില്ല. ഉള്ളിൽ കടന്ന ശേഷമാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്‌ഥർ കണ്ടത്. സിഐഎസ്എഫ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് ചോദ്യം ചെയ്തു വരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നലെ സമാപിച്ചിരുന്നു. സുരക്ഷാ വീഴ്‌ച ഉണ്ടായെന്നു വ്യക്‌തമാണ്.

Post a Comment
0 Comments