നാസിക്കിൽ പുള്ളിപ്പുലിയെ കീഴടക്കി തെരുവുനായ

മുംബൈ : നാസിക്കിൽ തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടം. നായ പുള്ളിപ്പുലിയെ കീഴടക്കി മുന്നൂറ് മീറ്ററോളം വലിച്ചിഴച്ചു. ഒടുവിൽ പുലി നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതോടെയാണ് 
പോരാട്ടം അവസാനിച്ചത്. നാസിക്കിലെ നിഫാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദിവസങ്ങളായി പുള്ളിപ്പുലി പ്രദേശത്ത് അലഞ്ഞുനടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നായയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പുള്ളിപ്പുലി ഒടുവിൽ ഒഴിഞ്ഞുമാറി ഓടിപ്പോയി. പുലിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

Post a Comment

0 Comments