ബെവ്കോ ജീവനക്കാർക്ക് ബോണസ് ഒരു ലക്ഷം കവിയും
തിരുവനനന്തപുരം :
ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. ഇത്തവണ 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻ്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വരുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധിക വരുമാനം ഇത്തവണ ലഭിച്ചു. റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി.
Post a Comment
0 Comments