ഇൻവെർട്ടർ സർവീസ് സെന്ററിൽ തീപിടിച്ചു

നരിക്കുനി : പാലങ്ങാട്  ഇൻവെർട്ടർ സർവീസ് സെന്ററിനു തീപിടിച്ചു. മുഹമ്മദ് റിയാസിൻ്റെ ഉടമസ്ഥതയിലുള്ള എക്കോ സേഫ് ലോജിസ്റ്റിക്സ് സ്ഥാപനത്തിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫിസർ പി.ഒ.വർഗീസിൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവസ്ഥലത്ത് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർമാരായ സജി ചാക്കോ, ഹമേഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ രാഗിൻ, ഫയർ റെസ്ക്യൂ ഓഫിസർമാരായ നിഖിൽ, ജിനുകുമാർ, സജിത്ത്കുമാർ,സത്യൻ, ഹോം ഗാർഡ്മാരായ ചന്ദ്രൻ, സുജിത് പങ്കെടുത്തു.
    

Post a Comment

0 Comments