വീട്ടിൽ തത്തയുണ്ടോ; ഉറപ്പാണ് കേസ്
കോഴിക്കോട് : വീട്ടുകാർക്ക് ഇഷ്‌ടമാണെങ്കിലും തത്തയെ വളർത്തുന്നത് നിയമവിരുദ്ധവും ജയിൽ വാസത്തിനുള്ള കാരണവും കൂടിയാകും. അത്തരത്തിലൊരു കേസ് നരിക്കുനിയിൽ. മോതിര തത്തയെ കൂട്ടിലടച്ച് വീട്ടിൽ വളർത്തിയതിനാണു വനം വകുപ്പ് കേസ് എടുത്തത്. ഭരണിപാറ കുടുക്കിൽ റഹീസിൻ്റെ വീട്ടിലാണ് ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന തത്തയെ വളർത്തിയത്. തത്തയെ വയലിൽ കെണി വച്ച് പിടികൂടിയതാണെന്നു സംശയിക്കുന്നു. വീട്ടിൽ നിന്നു തത്തയെ കൂട് സഹിതം വനപാലകർ കസ്‌റ്റഡിയിൽ എടുത്തു. താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ പ്രേം ഷമീറിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർമാരായ കെ.കെ.സജീവ് കുമാർ, ബീറ്റ് ഓഫിസർമാരായ കെ.എസ്.നിധിൻ, നീതു എസ്.തങ്കച്ചൻ എന്നിവർ പങ്കെടുത്തു. ഇവയെ പിടികൂടുന്നതും കൂട്ടിലിട്ട് വളർത്തുന്നതും 7 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Post a Comment
0 Comments