'അലിയായർ ഗ്യാങ് ' കൂട്ടത്തോടെ പൊലീസ് സ്‌റ്റേഷനിൽ
നിലമ്പൂർ : ക്യാംപസിലും പരിസരത്തും ആറാടിയ 'അലിയാർ ഗ്യാങ്' ഒന്നിനു പുറകേ ഒന്നായി സ്റ്റേഷൻ വളപ്പിലേക്ക് നമ്പർ മാറ്റി അലിയാർ ഗ്യാങ് എന്ന് എഴുതിയ കാറുകളും ബൈക്കുകളും ജീപ്പുമാണ് പൊലീസ് പിടികൂടിയത്. ആഘോഷങ്ങൾക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നതായ പരാതികൾ വർധിച്ചതോടെയാണു പൊലീസ് പരിശോധന തുടങ്ങിയത് വണ്ടൂർ, എടക്കര, ചുങ്കത്തറ, നിലമ്പൂർ, മമ്പാട് ഭാഗങ്ങളിലായിരുന്നു പൊലീസ് പരിശോധന നടത്തിയത് രൂപമാറ്റം വരുത്തിയ വാഹന ഉടമകൾക്കായി കാത്തിരിക്കുന്നത് വലിയ പിഴയാണ്. പഴയ സിനിമാ രംഗങ്ങൾ ഉൾപ്പെടുത്തിയ റീലുകൾ ഇപ്പോൾ ക്യാംപസുകളിൽ തരംഗമാണ്. അതിൽ പ്രധാനപ്പെട്ട ലോഹിതദാസ് ജോഷി കൂട്ടുകെട്ടിൽ മമ്മൂട്ടി നായകനായി 33 വർഷം മുൻപ് പുറത്തിറങ്ങിയ കൗരവർ സിനിമ. ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച പ്രധാന വില്ലനായ അലിയാരുടെ സംഘമാണ് അലിയാർ ഗ്യാങ് ഈ പേരിൽ റീലുകൾ ഇറങ്ങിയതോടെയാണു അലിയാർ ഗ്യാങ് ഹിറ്റായത് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. ഏബ്രഹാമിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൗരവർ പോസ്റ്റർ
Post a Comment
0 Comments