Kannur
കണ്ണപുരം സ്ഫോടനം: ഒരാൾ ചിന്നിച്ചിതറി
കണ്ണൂർ : നാടിനെ നടുക്കി കണ്ണപുരം കീഴറയില്‍ പുലർച്ചെ ഉഗ്ര ഫോടനം.
വാടകയ്ക്ക് നൽകിയ വീടിനുള്ളിലാണ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഒരാളുടെ മരണം സ്ഥിരീകരിച്ചു. ഫോടനത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. ഒരു കിലോമീറ്റർ പരിധിയിൽ സ്ഫോടനത്തിന്റെ കുലുക്കം അനുഭവപ്പെട്ടു. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്‌ഫോടനം. പുലർച്ചെ 2 മണിയോടെ ആയിരുന്നു സ്‌ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
അപകട വിവരം അറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന വീടിന്റെ ഉള്ളിൽ നിന്നു പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സ്ഫോടനം ഉണ്ടായ വീടിനു സമീപത്തെ മറ്റു വീടുകൾക്കും നാശമുണ്ടായി. പ്രദേശത്ത് ജനങ്ങൾ ആശങ്കയിലാണ്.
Post a Comment
0 Comments