യുവാവിനെ തട്ടിക്കൊണ്ടുപോയി; യുവതി ഉൾപ്പെടെ 9 പേർ പിടിയിൽ

കോഴിക്കോട് : പെണ്‍സുഹൃത്ത് വിളിച്ചത് അനുസരിച്ച് ഹോസ്റ്റലിൽ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട്  9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
സാമ്പത്തിക ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നാടകീയമായ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍. സുഹൃത്ത് ഷഹാന ഷെറിൻ വിളിച്ചതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവ് നടക്കാവിലെ ജവഹർ കോളനിയിലെ ലേഡീസ് ഹോസ്റ്റലിനു സമീപം എത്തിയത്. 
ഷഹാനയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് സംഘം കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. യുവാവ് വന്ന കാറും ഇവർ കൊണ്ടുപോയി. ദുബായിൽനിന്ന് ഐഫോൺ ഇറക്കുമതി ചെയ്തുനൽകാമെന്ന പേരിൽ യുവാവ് നിരവധി പേരിൽനിന്നും പണം തട്ടിയിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് സൂചന. യുവാവ് നാട്ടിൽ മടങ്ങിയെത്തി എന്നറിഞ്ഞ പ്രതികൾ തട്ടിക്കൊണ്ടു പോകുന്നതിനു ആസൂത്രണം ചെയ്യുകയായിരുന്നു. 

Post a Comment

0 Comments