അത്താണി വാർഷികം: അതിജീവനത്തിനു കരുത്തേകി ഭിന്നശേഷി സംഗമം

നരിക്കുനി : അത്താണി ഇരുപതാം വാർഷികവും സന്ദർനവും പുരോഗമിക്കുന്നു.
വാർഷികത്തിൻ്റെ രണ്ടാം ദിവസത്തിൽ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നു നിരവധി പേർ അത്താണിയിൽ എത്തി. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ഭിന്നശേഷി സംഗമം റഹീസ് ഹിദായ വെളിമുക്ക് ഉദ്ഘാടനം ചെയ്‌തു. കെ.പി.എം. അബ്‌ദുറസാഖ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ ഡോ.ഫാത്തിമ അസ്‌ല, ലോക പാരാലിംപിക്‌സ് നീന്തൽ ചാംപ്യൻ അസീം വെളിമണ്ണ, എഴുത്തുകാരൻ കുഞ്ഞബ്‌ദുല്ല കാട്ടുകണ്ടി, അബ്‌ദുറഷീദ് കൊടുവള്ളി എന്നിവർ മുഖ്യാതിഥികളായി. ടി. രാജു, കെ.കെ.ലതിക, ടി.പി.അബ്‌ദുൽ മജീദ്, അശോകൻ, ബാലകൃഷ്ണൻ, ഡോ. ബേബി പ്രീത, ഒ.സുലൈമാൻ, നഫ്‌സൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് (30 08) രാവിലെ 9ന് കിഡ്‌നി, കരൾ രോഗ നിർണയ ക്യാംപ്, ഉച്ചയ്ക്ക് ഗാനവിരുന്ന്, വൈകിട്ട് 3ന് സാംസ്‌കാരിക സമ്മേളനം, 6ന് സംഗീതനിശ എന്നിവ ഉണ്ടാകും.
രോഗങ്ങളും ഒറ്റപ്പെടലുകളും കാരണം ദുരിതത്തിലായിരുന്ന 55 പേർ ഇപ്പോൾ അത്താണിയിൽ കഴിയുന്നുണ്ട്. കൂടാതെ 750 രോഗികൾക്ക് നരിക്കുനി മടവൂർ, കാക്കൂർ, ചേളന്നൂർ, കിഴക്കോത്ത്, നന്മണ്ട, കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലായി പാലിയേറ്റിവ് കെയർ സന്നദ്ധ സേവനവും നൽകുന്നു. മറ്റു സേവന പദ്ധതികളും ഇതോടൊപ്പം അത്താണി നടത്തിവരുന്നു.

Post a Comment

0 Comments