തെങ്ങ് വീണ് യുവതി മരിച്ചു
നാദാപുരം : വാണിന്മേലിൽ തെങ്ങ് കടപുഴകി വീണ് മുറ്റത്ത് വച്ച് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്ന യുവതി മരിച്ചു. കുനിയിൽ പീടികയ്ക്കു സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമയാണ് (30) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്കു വീഴുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഫഹീമയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment
0 Comments