പാലിയേക്കര ടോൾപിരിവിനു താൽക്കാലിക സ്റ്റേ: യാത്രക്കാർക്ക് ആശ്വാസം

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താൽക്കാലികമായി ഹൈക്കോടതി മരവിപ്പിച്ചു.   നാലാഴ്ചത്തേക്കാണ  ടോള്‍പിരിവ് മരവിപ്പിച്ചത്. ടോൾ പിരിവ് തുടരുന്നതിനു എതിരെ നൽകിയ ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
തകര്‍ന്ന മണ്ണൂത്തി - ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ടോൾ പിരിവിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി. ഈ ഹരജികളിൽ  ഹൈക്കോടതിയില്‍ വാദം തുടരും. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് കോടതി ഇടപെടലിനു കാരണമായത്. മധുരം നൽകിയാണു ഹൈക്കോടതി ഉത്തരവിനെ ഹരജിക്കാർ സ്വാഗതം ചെയ്തത്.  

Post a Comment

0 Comments