Assam
വ്യാജ ഗൈനക്കോളജിസ്‌റ്റ് ശസ്ത്രക്രിയയ്ക്കിടെ അറസ്‌റ്റിൽ
Default Parag
സിൽച്ചർ : അസമിൽ വ്യാജ ഗൈനക്കോളജി ഡോക്‌ടർ ശസ്ത്രക്രിയയ്ക്കിടെ പൊലീസ് പിടിയിലായി. ശ്രീഭൂമി സ്വദേശിയായ പുലോക് മലക്കാർ (53) എന്ന വ്യാജ ഡോക്‌ടറെയാണ് അറസ്‌റ്റ് ചെയ്തത്. അൻപതോളം സിസേറിയൻ ഇയാൾ നടത്തിയിട്ടുണ്ട്. സിൽച്ചറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്‌തു വരികയായിരുന്നു. വലിയ സ്വീകാര്യതയുള്ള 'ഡോക്‌ടറായി' ഇയാൾ മാറിയിരുന്നു. ആളുകൾക്ക് ഒരു സംശയവും നൽകാത്ത വിധമായിരുന്നു ഇയാൾ പെരുമാറിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. സർട്ടിഫിക്കറ്റുകൾ എല്ലാം ഇയാൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു, വ്യാജ ഡോക്ടർമാരെ കണ്ടെത്തുന്നതിനായി അസമിൽ പ്രത്യേക സംഘം രൂപികരിച്ച് പ്രവർത്തിച്ചു വരികയാണ്. ഇതിനകം പത്തോളം വ്യാജ ഡോക്‌ടർമാർ പിടിയിലായിട്ടുണ്ട്.
Post a Comment
0 Comments