ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം, പ്രളയം; കനത്ത നാശം

ഡെറാാഡൂൺ : ശക്‌തമായ മേഘ വിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ പ്രളയം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിലാണ് ഇന്ന് ഉച്ചയ്ക്ക് മേഘ വിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവും ഉണ്ടായത്. 4 പേർമരിച്ചതായും 60 പേരെ കാണാതായതായും അധികൃതർ സ്‌ഥിരീകരിച്ചു. കുന്നിൻ മുകളിൽ നിന്നു പെട്ടെന്ന് ഉണ്ടായ മിന്നൽ ജലപ്രവാഹത്തിൽ വീടുകളും കെട്ടിടങ്ങളും തകർന്നു. കരസനേയും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടങ്ങി. ഹർസീൽ മേഖലയിൽ ഖീർ ഗംഗാ നദിയുടെ വൃഷ്‌ടി പ്രദേശത്ത് ഉണ്ടായ മേഘ വിസ്ഫോടനമാണ് ദുരന്തത്തിനു ഇടയാക്കിയത് ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. നിരവധി സ്‌ഥലങ്ങളിൽ റോഡുകൾ ഒലിച്ചു പോയത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബധിച്ചിട്ടുണ്ട്. 

Post a Comment

0 Comments