നിർമാണത്തിനിടെ പാലം തകർന്ന് 2 തൊഴിലാളികൾ മരിച്ചു
മാവേലിക്കര : നിർമാണ പ്രവൃത്തികൾ നടക്കുന്ന പാലത്തിന്റെ ഗർഡർ കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്ന് ആറ്റിൽ വീണു 2 തൊഴിലാളികൾ മരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു-24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വട ക്ക് മണികണ്ഠൻചിറ ബിനു ഭവ നത്തിൽ ജി.ബിനു (42) എന്നിവ രാണു മരിച്ചത്. ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലം പണിക്കിടെ ഇന്നലെ ഉച്ച യ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ഗർഡർ തകർന്ന് അച്ചൻകോവിലാറ്റിൽ വീണ രണ്ടു തൊഴിലാളികൾ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. 5 പേർ നീന്തിക്കയറി രക്ഷപ്പെട്ടു.
അപകടത്തെക്കുറിച്ച് അന്വേഷിച്ച് 3 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മരാമത്ത് വിജിലൻസിനു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.
Post a Comment
0 Comments